തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു

0

കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഇടപെടാന്‍ സിംഗിള്‍ ബെഞ്ച് തയാറായിരുന്നില്ല. തുടര്‍ന്നാണ് യു.ഡി.എഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here