കൊ​ച്ചി: എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്, ഡി.ജി.പി കാണുന്നില്ലേയെന്ന് ഹൈക്കോടി. മൂന്നാറില്‍ എം.എം. മണി നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗത്തിന്റെ സി.ഡി. ഹാജരാക്കാനും ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി നിര്‍ദേശിച്ചു. സ്ത്രീകളെ അവഹേളിച്ച് നടത്തിയ പ്രസംഗം ഗൗരവമുള്ളതാണെന്നു വിലയിരുത്തിയ ഹൈക്കോടതി ഡി.ജി.പി, ഇടുക്കി എസ്.പി എന്നിവരോട് വിശദീകരണവും തേടി.

സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്​​ത മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ കേസെടുത്ത് ​ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ തൃ​ശൂ​ർ സ്വ​ദേ​ശി ജോ​ർ​ജ്​ വ​ട്ട​ക്കു​ളം സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. മ​ന്ത്രി സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ​യാ​ണ് ത​െൻറ പ്ര​സം​ഗ​ത്തി​ല്‍ പ​രാ​മ​ര്‍ശി​ച്ച​തെ​ന്നും സ​ര്‍ക്കാ​റി​ന്​ വേ​ണ്ടി അ​ഡീ. ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഒാ​ഫ്​ പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ർ മ​നു​ഷ്യ​രാ​ണെ​ന്നും അ​വ​ര്‍ക്കും മൗ​ലി​കാ​വ​കാ​ശ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here