പിറവം പള്ളി പ്രതിഷേധം മറികടന്ന് കലക്ടര്‍ ഏറ്റെടുത്തു

0
  • Updating…
  • വിധി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നാളെ രാവിലെക്കു മുന്നില്‍ ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം.
  • പള്ളി പരിസരത്ത് വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. ടൗണിലടക്കം വിശ്വാസികള്‍ കൂട്ടം കൂടി നല്‍കുന്നു കാഴ്ചയാണ് പിറവത്ത്.
  • ഹൈക്കോടതി വിധി നടപ്പിലാക്കിയേ തീരുവെന്ന് കലക്ടര്‍ സഭാ നേതൃത്വത്തെ ധരിപ്പിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ അറസ്റ്റു വരിച്ച് പള്ളി വിടാനുള്ള തീരുമാനം സഭാ നേതൃത്വം വിശ്വാസികളെ അറിയിച്ചു. അതിനുശേഷവും വിശ്വാസികളുടെ വികാരപരമായ പ്രതിഷേധം തുടരുന്നു.
  • കളക്ടറെത്തി യാക്കോബായ സഭാ നേതൃത്വവുമായി സംസാരിച്ചു
  • വിശ്വാസികളുടെ പ്രതിഷേധത്തിനിടെ വൈദികരെ അറസ്റ്റു ചെയ്തു നീക്കി
  • പോലീസ് ഗേറ്റു തള്ളി തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. വിശ്വാസകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശക്തമായ പ്രതിഷേധിക്കുന്നു.

കൊച്ചി: ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പിറവം പളളിയില്‍ നിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാനുള്ള പോലീസ് നടപടി തുടങ്ങി. വൈകാരിക രംഗങ്ങളുമായിട്ടാണ് വിശ്വാസികള്‍ പോലീസിനെതിരെ പ്രതിഷേധിക്കുന്നത്.

കൂട്ടമണിക്കു പിന്നാലെ വൈദിക സംഘത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഗേറ്റിനു മുന്നില്‍ നിലയുറപ്പിച്ചു. കട്ടര്‍ ഉപയോഗിച്ച് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത പോലീസ് അകത്തു കയറുന്നത് തടഞ്ഞ് ഗേറ്റില്‍ ബലമായി പിടിച്ചുകൊണ്ടാണ് വിശ്വാസികള്‍ നിലയുറപ്പിച്ചത്. 11 മെത്രാപൊലീത്തമാര്‍ അടങ്ങുന്ന വൈദിക സംഘമാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു പ്രവേശിക്കാതിരിക്കാന്‍ പിറവം വലിയ പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായക്കാരൈ അറസ്റ്റ് ചെയതു നീക്കാന്‍ ഹൈക്കോടതിയാണ് നിര്‍ദേശം നല്‍കിയത്്. പള്ളിയുടെ പരിസരത്തുള്ളവരെ ഒഴിപ്പിക്കാനും നിര്‍ദേശിച്ച ഹൈക്കോടതി ഉച്ചയ്ക്ക് ഒന്നേമുക്കാലിന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. പള്ളിയില്‍ നിന്ന് മാറില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്.

വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇന്നും തുടരുന്നത്. ഹൈക്കോടതി സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ പോലീസിന് നിര്‍ണ്ണായ ഇടപെടല്‍ നടത്തിയേ മതിയാകൂവെന്ന സ്ഥിതിയാണ്. തര്‍ക്കം നിലനില്‍ക്കുന്ന പള്ളി ഏറ്റെടുക്കണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here