കൊച്ചി: ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ മാറ്റി നിര്‍ത്തി, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാലയ്ക്കു തിരിച്ചടി. സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഗവര്‍ണറുടെ നിലപാട് ശരിവയ്ക്കുകയും ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. ഓഗസ്റ്റ് 11 നായിരുന്നു സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ചാന്‍സലര്‍ക്കാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കേസ് ജനുവരി 17ന് കോടതി വീണ്ടും പരിഗണിക്കും.