നിര്‍ബന്ധിത മതപരിവര്‍ത്തന സ്ഥാപനങ്ങള്‍ പൂട്ടണം: ഹൈക്കോടതി

0

കൊച്ചി: ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത മതംമാറ്റ കേന്ദ്രങ്ങളോ മടക്കി മതത്തിലേക്കു കൊണ്ടുവരുന്ന കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് അഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ ഇടപെടല്‍. ജാതിയും മതവു കണക്കിലെടുത്ത് പ്രണയ വിവാഹങ്ങളെ ലൗജിഹാദും ഘര്‍വാപസിയുമാക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here