ഹൈക്കോടതി ജാമ്യം അനുവദിച്ചു, 21 ദിവസത്തിനുശേഷം സുരേന്ദ്രനു മോചനം

0

കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചമുതായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം. ഇതുവരെ ചാര്‍ജ് ചെയ്യപ്പെട്ട എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സുരേന്ദ്രന്‍ ഉടന്‍ പുറത്തിറങ്ങും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

21 ദിവസത്തിനുശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്. വെള്ളിയാഴ്ചയും ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here