കൊച്ചി: സംസ്ഥാനത്ത് വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങല്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. അതത് ജയില്‍ സൂപ്രണ്ടുമാരെയാണ് അര്‍ഹരായ തടവുകാരെ മോചിപ്പിക്കുന്നതിന് ഹൈക്കോടതി ഫുള്‍ ബെഞ്ച് ചുമതലപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന പ്രതികള്‍ താമസസ്ഥലത്ത് എത്തിയാല്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും താമസിക്കുന്ന സ്ഥലം ജയില്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here