കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കി

0

കൊച്ചി: കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. പിന്നീട് സുപ്രീം കോടതിയെ സമീപിക്കാനായി വിധി 30 ദിവസത്തേക്ക് മരവിപ്പിച്ചു.

ഇടത് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാനാര്‍ത്ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന പരാതിയിലാണ് വിധി.

കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എതിര്‍ സ്ഥാനാര്‍ത്ഥി എം.എ. റസാഖിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here