കൊച്ചി: കോറോണ രോഗ്യ വ്യാപനത്തെ തുടര്‍ന്ന് അടച്ച കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് – മംഗളൂരു ദേശീയ പാത തുറക്കണമെന്നും അടിയന്തര ചികിത്സ ആവശ്യമുളളവര്‍ക്ക് യാത്ര അനുവദിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here