പാലാവരിവട്ടം പാലത്തിന് ബലപരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം, റിപ്പോര്‍ട്ട് 3 മാസത്തിനകം വേണം

0

കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന്റെ ബലപരിശോധന നടത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ബലപരിശോധനയ്ക്കുള്ള ചെലവ് നിര്‍മ്മാണ കമ്പനി വഹിക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തവിട്ടു.

പാലത്തിന് ബലക്ഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറ്റകൂറ്റപ്പണിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പാലത്തിന്റെ ഗ്യാരണ്ടി കാലാവധിയ്ക്കിടെ ഉണ്ടായ അറ്റകൂറ്റ പണി കമ്പനിയുടെ ഉത്തരവാദിത്വത്തില്‍ നടത്തി. അതിനുശേഷം ബല പരിശോധന നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here