വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി, എം.ബി.ബി.എസ് ഫീസ് പുന:പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0

കൊച്ചി: സ്വാശ്രയ കോളജുകളിലെ എം.ബി.ബി.എസ്. ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന് മാനേജുമെന്റുകളുടെ ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. 2017-18 വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുന:പരിശോധിക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

4.5 മുതല്‍ 5.5 ലക്ഷം വരെയാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ നിശ്ചയിച്ചിരുന്ന ഫീസ്. ഇതു റദ്ദാക്കിയ ഹൈക്കോടതി രണ്ടു മാസത്തിനകം പുതിയ ഫീസ് നിശ്ചയിക്കാന്‍ കമ്മിഷനോട് നിര്‍ദേശിച്ചു. 21 മാനേജുമെന്റുകളാണ് ഫീസ് പുനര്‍നിര്‍ണയത്തിനായി കോടതിയെ സമീപിച്ചിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here