സോളാര്‍ നടപടിയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതി വിമര്‍ശനം

0

കൊച്ചി: സോളാര്‍ അഴിമതി സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വാര്‍ത്താ കുറിപ്പ് ഇറക്കിയത് അനുചിതമായിപ്പോയെന്ന് കോടതി പരാമര്‍ശിച്ചു. വിചാരണയ്ക്കു മുന്നേ എങ്ങനെ ഇത്തരം നിഗമനങ്ങളിലെത്തുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here