കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിലോനോട് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഉച്ചയ്ക്കുശേഷം നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.

ഭക്തരെ ബന്ധിയാക്കി സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലാണ് വിമര്‍ശനം. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്ത സാഹചര്യമെന്തെന്ന് ഉച്ചകഴിഞ്ഞ് അഡ്വക്കേറ്റ് ജനറല്‍ ഹാജരാകുമ്പോള്‍ വിശദീകരിക്കണം. ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ ശബരിമലയില്‍ നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ക്കുള്ള മുന്‍പരിചയത്തിന്റെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here