ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0

കൊച്ചി. ഹാരിസണ്‍ പ്ലാന്റേഷന്‍സ് കൈവശം വച്ചിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടികള്‍ റദ്ദാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളുകയും ചെയ്തു.
300 പേജുകള്‍ വരുന്ന വിധിന്യായമാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്ര ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പുറപ്പെടുിവിച്ചത്. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമോ സമരങ്ങളോ കാരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടികള്‍ ഉണ്ടാകരുതെന്ന് കോടതി പരാമര്‍ശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here