കൊച്ചി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ നഗരസഭയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും ചോദിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നഗരസഭ പിടിച്ചുവിടാത്തതെന്നു ചോദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

കൊച്ചി നഗരമധ്യത്തില്‍ കൂടി പോകുന്ന പേരണ്ടുര്‍ കനാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. കേസില്‍ ഒരു അഡ്വക്കേറ്റ് കമ്മിഷനെ കോടതി നിയോഗിച്ചിരുന്നു. കനാല്‍ ശുചീകരണം ഒരിക്കലും പൂര്‍ത്തിയാകാറില്ലെന്നു കമ്മിഷന്‍ കണ്ടെത്തി. വെള്ളക്കെട്ടിന്റെ ഒരു കാരണം ഇതാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here