ആന്റോ ആന്റണിക്ക് ‘കുരുക്ക്’, ഭാര്യയുടെ പ്രസംഗം പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി

0
3

കൊച്ചി: പ്രചാരണത്തിനിടെ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന രീതിയില്‍ ആന്റോ ആന്റണി എം.പിയുടെ ഭാര്യ ഗ്രേസ് നടത്തിയ പ്രസംഗം പ്രഥമ ദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്ന് ഹൈക്കോടതി. ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഏപ്രില്‍ ഏഴിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആന്റോ ആന്റണിയുടെ ഭാര്യ പെന്തകോസ്ത് വേദിയില്‍ നടത്തിയ പ്രസംഗം പ്രഥമ ദൃഷ്ടിയാല്‍ തിര!ഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കണ്ടെത്തിയത്. ഇന്ത്യയില്‍ ക്രിസ്ത്യന്‍ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാള്‍ പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നുമായിരുന്നു ഗ്രേസ് ആന്റോയുടെ പ്രസംഗം. ഇത് മതത്തോടുള്ള കൂറ് പ്രകടിപ്പിക്കലല്ല, മറിച്ച് മതങ്ങളെ ഭിന്നിപ്പിക്കലാണെന്ന് കോടതി വിലയിരുത്തി.

തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ ആസ്തി ബാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചു, ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇടത് സ്ഥാനാര്‍ത്ഥി പ്രോത്സാഹിപ്പിച്ചെന്ന് വ്യാജപ്രചാരണം നടത്തി തുടങ്ങിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ ഹൈക്കോടതി തള്ളി. ഈ മാസം 13ന് ഹര്‍ജിയില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here