ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി, സുരക്ഷ കര്‍ശനമാക്കി

0

നെല്ലൂര്‍: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിനുനേരെ ഭീകരാക്രമണ ഭീഷണി. രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിലയത്തിന്റെ സുരക്ഷ കര്‍ശനമാക്കി.

ശ്രീഹരിക്കോട്ട വനമേഖലയില്‍ കണ്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വനപ്രദേശത്തും കടലിലും പരിശോധന തുടരുകയാണ്. തീരദേശ സേന, മറൈന്‍ പോലീസ്, സി.ഐ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പരിശോധന നടത്തുകയും നിരീക്ഷണം തുടരുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here