തിരുവനന്തപുരം: ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശ്രീചിത്രാ ആശുപത്രിയിലെ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം. 43 ഡോക്ടര്‍മാരും 18 നഴ്‌സുമാരും 13 ടെക്‌നിക്കല്‍ ജീവനക്കാരും രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരോടുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. ഇവരില്‍ 26 ഡോക്ടര്‍മാര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

കഴിഞ്ഞ ഒന്നാം തീയതിയാണ് സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ ജോലിക്കു കയറിയത്. പത്തോളം ദിവസം ആശുപത്രിയില്‍ ജോലി ചെയ്തു. 11നാണ് ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നും ഇദ്ദേഹം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ തന്നെ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അവധി നിര്‍ദേശിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. റേഡിയോളജി ലാബ് അടച്ചു.ഡോക്ടര്‍ പുറത്തുള്ള ആരുമായും ഇടപഴകിയിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ശ്രീചിത്രയില്‍ പങ്കെടുത്ത പരിപാടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി. കേന്ദ്രമന്ത്രിയുടെ ഓഫീസും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. എന്നാല്‍, അന്നു ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നാണ് ശ്രീചിത്രയുടെ വിശദീകരണം. രോഗം സ്ഥിരീകരിക്കാത്ത ചില ഡോക്ടര്‍മാരും സ്‌പെയിനില്‍ പോയിരുന്നതായി വിവരം പുറത്തുവരുന്നുണ്ട്. ഇന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല.

അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ഇപ്പോള്‍ ശ്രീചിത്രയില്‍ നടത്തുന്നുള്ളൂ. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പരമാവധി കുറയ്ക്കാനും നടപടി സ്വീകരിച്ചു. മാര്‍ന്ന് ഒന്നിനാണ് ഡോക്ടര്‍ സ്‌പെയില്‍നിന്നു തിരിച്ചെത്തിയത്. ആ സമയത്ത് സ്‌പെയിനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വിദേശയാത്രയുടെ കാര്യം ഡോക്ടര്‍ അധികൃതരെ അറിയിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാലും സപെയിനില്‍ സ്ഥിതി ഗുരുതരമല്ലാതിരുന്നതിനാലും വീട്ടില്‍ നിരീക്ഷണത്തിില്‍ തുടരാന്‍ അധികൃതര്‍ നിരീക്ഷിക്കുകയായിരുന്നു. പത്താം തീയതിയാണ് ഡോക്ടര്‍ ജോലിക്കു ഹാജരായത്. പതിനൊന്നിനാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡോക്ടറോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആശുപത്രി ആവശ്യപ്പെട്ടു. 13നാണ് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here