തിരുവനന്തപുരം: വിദേശത്തുനിന്നു മടങ്ങിയെത്തിയ 17 പേര്‍ക്കും സമ്പര്‍ക്കത്തിലേര്‍പ്പെട്ട 15 പേര്‍ക്കും കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 32 പേരില്‍ കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടു വീതം പേരാണ് ഉള്ളത്. ഇന്നുമാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍, മാര്‍ച്ച് 20നു അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടി. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് അയല്‍ സംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കിയതിനു പിന്നാല്‍ കാണാന്‍ സാധിക്കുന്നത്. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നേത അതിലധികമോ ശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുണ്ടെന്നാണു മനസിലാക്കുന്നത്.

അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു സായുധ സേനാ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here