ഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രശ്നങ്ങളുയര്‍ത്തി ലോക്സഭയില്‍ ബഹളം വച്ച ടി.എന്‍. പ്രതാപന്, ഹൈബി എന്നിവര്‍ക്കെതിരെ കൂടുതല്‍ നടപടിക്കു സാധ്യത. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയില്‍ ഉയര്‍ത്തിയതിന് രണ്ടുപേരെയും സ്പീക്കര്‍ ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അംഗങ്ങളുടെ നടപടികള്‍ സ്പീക്കര്‍ കടുത്ത അതൃപ്തിയിലാണ്. അഞ്ചു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സ്പീക്കറുടെ പരിഗണനയിലാണ്. അതേസമയം, രമ്യ ഹരിദാസ് എം.പിക്കെതിരെ പാര്‍ലമെന്റില്‍ കൈയേറ്റശ്രമം നടന്നെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ, ലോക്സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ ബലം പ്രയോഗിച്ച് രമ്യ ഹരിദാസിനെയും ചില കോണ്‍ഗ്രസ് അംഗങ്ങളെയും മാറ്റുകയായിരുന്നു.