പിന്‍സീറ്റിലും ഹെല്‍മറ്റ് ‘മസ്റ്റ്’, ഇളവ് നാലു വയസിനു താഴെ മാത്രം

0
12

കൊച്ചി: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. നാലു വയസിനു മുകളിലുള്ള എല്ലാവരും ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ വിജ്ഞാപനം ഇറക്കുമെന്ന് കേസ് പരിഗണിച്ചപ്പോള്‍ മസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ അപ്പീല്‍ പോകേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here