വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത, ഓറഞ്ച് അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട് , വയനാട് ജില്ലകളിലുമാണ് അതിതീവ്രത മഴക്ക് സാധ്യത പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 24 മുതലുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 24 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
ജൂണ്‍25: തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
ജൂണ്‍ 26: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.
ജൂണ്‍ 27: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്.

LEAVE A REPLY

Please enter your comment!
Please enter your name here