തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. വിഴിഞ്ഞം അടക്കം പല മേഖലകളില്‍ നിന്നും വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിനു സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെളളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. കോവളം പ്രദേശത്ത് വീടുകള്‍ക്കു മുകളിലേക്കു മണ്ണിടിഞ്ഞു.

നാഗര്‍കോവിലിനു സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം -നാഗര്‍കോവില്‍ റൂട്ടിലള്ള ടെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നാളത്തെ ചെന്നൈ എഗ്‌മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് റദ്ദാക്കി.

നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി തകര്‍ന്നു. ഇവിടെ ദേശീയപാതാ ഗതാഗതം തിരിച്ചുവിട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 220 സെന്റീമീറ്റര്‍ ഉയര്‍ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here