മഴ കനക്കുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യത. അഞ്ചു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ പ്രഫണഷല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പിറയാര്‍ ഗവ. എല്‍പിഎസിന് വ്യാഴാഴ്ച അവധിയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here