ശക്തമായ മഴയ്ക്ക സാധ്യത, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ജൂലായ് 18 ന് ഇടുക്കി, മലപ്പുറം എന്നി ജില്ലകളിലും ജൂലായ് 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലായ് 20 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് ആയിരിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here