തുലാവര്‍ഷത്തിനൊപ്പം ന്യൂനമര്‍ദ്ദവും, വരും ദിവസങ്ങളില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്

0

തിരുവനന്തപുരം: ശക്തമാകുന്ന തുലാവര്‍ഷത്തിനൊപ്പം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദവും കൂടി ചേര്‍ന്നതോടെ അടുത്ത നാലു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യും. വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്കും കടലില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here