5 ദിവസം വ്യാപക മഴ; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യത

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ അതിശക്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായി മഴപെയ്യും.

ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഞ്ഞജാഗ്രത മുന്നറിയിപ്പ് നല്‍കി. തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകള്‍ക്കും മഞ്ഞജാഗ്രത മുന്നറിയിപ്പ് നല്‍കി.

Heavy rain prediction in Kerala monday tuesday

LEAVE A REPLY

Please enter your comment!
Please enter your name here