കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു

0

പാലക്കാട്: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടില്‍ 114.03 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് തുറക്കാന്‍ തീരുമാനിച്ചത്. കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വ്യാപക മഴയക്കും കാറ്റിനും സാധ്യത വര്‍ദ്ധിപ്പിച്ച് ലക്ഷദ്വീപിനു സമീപം വെള്ളിയാഴ്ച ന്യൂനമര്‍ദ്ദം രൂപം കൊള്ളും. അതേസമയം, കനത്ത മഴ പ്രതീക്ഷിച്ച് തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here