• മഹാ ചുഴലിക്കാറ്റ് കേരളതീരം വീട്ടു. 500 കിലോമീറ്റര്‍ മാറി കര്‍ണാടക, ഗോവ മേഖലയിലാണ് മഹ ഇപ്പോഴൂള്ളത്. കടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന തീരത്തേക്ക് നീങ്ങുമെന്നാണ് കണക്കു കൂട്ടല്‍. ശക്തി കുറയുമെങ്കിലും ഇന്നും നാളെയും കേരളത്തില്‍ പരക്കെ മഴ പെയ്യും.
  • വടകരയില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തി. ആഷിക്, ലത്തീഫ് എന്നിവരാണ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തിരിച്ചെത്തിയത്. തൃശൂര്‍ ചേറ്റവയില്‍ കടലില്‍പോയ ഫാറൂഖിനായി തെരച്ചില്‍ തുടരുകയാണ്.
  • കവറത്തി, അഗതി ദ്വീപുകളില്‍ കാറ്റ് അല്‍പ്പം കുറഞ്ഞെങ്കിലും ശക്തമായ മഴയാണ് തുടരുന്നത്. വടക്കന്‍ ദ്വീപുകളായ ബിത്ര, കില്‍ത്താന്‍, ചെത്തിലാത്ത് എന്നിവിടങ്ങളില്‍ കാറ്റ് ശക്തമാണ്. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ, ചരക്ക് കപ്പലുകള്‍ നിര്‍ത്തി. വിമാന സര്‍വീസും നിര്‍ത്തി. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേനയുടെ ഒരു കപ്പല്‍ ഇന്ന് പുറപ്പെടും.
  • ഉച്ചയ്ക്കുശേഷം മഹ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ പിന്നാലെയുള്ള എട്ടു മണിക്കൂറുകളില്‍ കൊച്ചി മുതല്‍ കാസര്‍കോടുവരെ ശക്തമായ മഴയും കാറ്റുമാണ് പ്രതീക്ഷിക്കുന്നത്.
  • അഴിത്തലയിയില്‍ നിന്ന് മത്സബന്ധനത്തിനുപോയ ബോട്ടില്‍ നിന്ന് ആറു പേരെ കാണാതായിട്ടുണ്ട്. തൗഫീക്കില്‍ നിന്ന് രണ്ടു പേരെയും ലഡാക് ബോട്ടില്‍ നിന്ന് നാലു പേരെയുമാണ് കാണാതായത്. ചേറ്റുവയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ സാമുവേല്‍ വള്ളം തകര്‍ന്ന് കാണാതായ ആറു പേരില്‍ അഞ്ചു പേരെ ക്രിം സണ്‍ നൈറ്റ് എന്ന കൊറിയന്‍ ചരക്കു കപ്പല്‍ രക്ഷപെടുത്തി.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദം ‘മഹ’ചൂഴലിക്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ മഴ. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തുടരുന്നു.

എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളിലും യെല്ലോ അലര്‍ട്ടാമ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചി, പറവൂര്‍, കെടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എം.ജി. സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു

മഹ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 26കിലോമീറ്ററാണ്. വടക്ക് പടിഞ്ഞാറ് ദിശയിലാണ് ഇപ്പോഴത്തെ സഞ്ചാപഥം. സംസ്ഥാന തീരങ്ങളില്‍ 4.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കും ഇടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞതു കാരണം ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ഫോര്‍ട്ട്‌കൊച്ചിയില്‍ തിരമാലകളില്‍ പെട്ട് പത്തോളം വള്ളങ്ങള്‍ തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here