തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ചവരെ പരക്കെ മഴയായിരിക്കുമെന്നാണ് പ്രവചനം.

ശനിയാഴ്ച കനത്ത മഴ വന്‍നാശങ്ങള്‍ സൃഷ്ടിച്ച തിരുവനന്തപുരത്തെ 33 ക്യാമ്പുകളിലായി 571 പേരാണുള്ളത്. വിനോദ സഞ്ചാരങ്ങളു ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നിരോധിച്ചിരിക്കയാണ്. കൊച്ചി, ആലപ്പുഴ, തൃശുര്‍ ജില്ലകളുടെ വിവിധ ഭാങ്ങളില്‍ മഴ തുടരുകയാണ്. കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. അപ്പര്‍ കട്ടനാട്ടിലെ തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ കനത്തമഴയാണ്. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, വെണ്‍മണി, ചെറിയനാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചന്‍കോവില്‍, കുട്ടമ്പേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞൊഴുകുകയാണ്. എം.സി റോഡില്‍ അടൂര്‍ ഭാത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഏനാത്ത് അടക്കം പലയിടങ്ങളിലു ഗതാഗതം തടസ്സപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here