സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിലായപ്പോള്‍ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കാലവര്‍ഷക്കെടുതിയില്‍ ഇന്നു മാത്രം സംസ്ഥാനത്ത് നാലു മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ചു ഡാമുകള്‍ തുറന്നു. വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിന് 60 അംഗ സൈനിക ടീം എത്തും. ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മരങ്ങള്‍ കടപുഴകിയും വെള്ളം കറിയും ഗതാഗതം താറുമാറായി നിലയിലാണ് പല സ്ഥലങ്ങളും. വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. ഇടുക്കിയില്‍ എട്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. മൂന്നാറിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. ജില്ലയില്‍ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്. നാളത്തെ പി.എസ്.സി പരീക്ഷകള്‍ മാറ്റി.

മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിലമ്പൂര്‍ ടൗണ്‍ വെള്ളത്തിനടിയിലാണെന്ന് പറയാം. ചാലിയാറിന്റെ തീരപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. എറണാകുളത്തെ കുട്ടന്‍പുഴ പഞ്ചായത്്തില്‍ നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി വഴി വയനാട് ചുരത്തിലേക്കുള്ള ഗതാഗതം നിലച്ചു. കാലവര്‍ഷത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ വയനാട്ടില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. കണ്ണൂരില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം വെള്ളത്തിനടിയിലാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസമായി തോരാത്ത മഴയാണ്,

LEAVE A REPLY

Please enter your comment!
Please enter your name here