കനത്ത മഴ, ജില്ലകള്‍ വെള്ളത്തിനടിയില്‍, ഉരുള്‍പൊട്ടല്‍, 22 മരണം

0

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. സംസ്ഥാനത്ത് 20 പേര്‍ മരണപ്പെട്ടു.

പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം കോഴിക്കോട്, ജില്ലകളില്‍ ഉരുള്‍പൊട്ടി. കുറ്റ്യാടി, താമരശ്ശേരി, ചുരങ്ങള്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടു. വയനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. റവന്യൂ മന്ത്രി അടിയന്തര യോഗം വിളിച്ചു. വിവിധ ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി.

മലയോരത്ത് ഉരുള്‍പൊട്ടല്‍ ഇപ്പോഴും തുടരുന്നു. ഇടുക്കിയില്‍ അടിമാലിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആറ് പേരെ കാണാതായി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ തെരച്ചില്‍ നടത്തിവരികയാണ്. വയനാട് വൈത്തിരിയിലും ഒരാളെ കാണാതായിട്ടുണ്ട്. കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു.

വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മൈസൂര്‍ പാതയില്‍ വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
കോഴിക്കോട് 12 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയതായാണ് വിവരം. മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുള്‍പൊട്ടലുണ്ടായി. മഴ ശക്തമായതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ചുരത്തിലെ ഒമ്പതാം വളവിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ആലുവ മണപ്പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here