ദുരിതം മാറാതെ മലയാളികള്‍, വീണ്ടും മഴയുണ്ടാകുമെന്ന് ആശങ്ക

0

തിരുവനന്തപുരം: അല്‍പ്പമൊന്നു ശമിച്ച മഴ വീണ്ടും ശക്തിപ്രാപിക്കുമോയെന്ന ആശങ്കിയില്‍ കേരളക്കര. മഴക്കെടുതിയില്‍ മുങ്ങി നില്‍ക്കുന്ന ഇടുക്കി, വയനാട്, എറണാകുളം ജില്ലകള്‍ ഭീതിയിലാണ്. നീരൊഴുക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഡാമുകളുടെ ഷട്ടറുകള്‍ അടച്ചിട്ടില്ല.

മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത തുടരുകയാണ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം വര്‍ദ്ധിക്കാനും രണ്ടു ദിവസം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാഹചര്യവുമുണ്ട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ തീരുമാനിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 90 സെന്റീ മീറ്ററില്‍ നിന്ന് 150 സെന്റീ മീറ്ററിലേക്ക് ഘ്ട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനം. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതിയില്‍ ഇതുവരെ 37 മരണങ്ങളാണുണ്ടായത്. 32 പേരെ കാണാതായിട്ടുമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ 1,01,213 പേര്‍. ആകെ 1023 ക്യാമ്പുകളാണ് ഞായറാഴ്ച ഉച്ചവരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ 13857 കുടുംബങ്ങളാണുള്ളത്. ക്യാമ്പുകളില്‍ കുടിവെള്ളത്തിനും ആരോഗ്യസേവനങ്ങളും കൃത്യമായി ലഭ്യമാക്കുന്നുമുണ്ട്. സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്നത് 243 വീടുകളാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍ 4392 ആണ്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here