ബുധനാഴ്ചവരെ മഴ, ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

0
  • Updating
  • കൊല്ലം: നീണ്ടകരയില്‍ വളളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് അഞ്ചുതെങ്ങില്‍ കരയ്ക്കടഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജു, ജോണ്‍ ബോസ്‌കോ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നീണ്ടകര അഴിമുഖത്തുനിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറു ഭാഗത്താണു വള്ളം തകര്‍ന്നത്. വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരില്‍ ഉടമ അടക്കം രണ്ടു പേര്‍ നീന്തി രക്ഷപെട്ടിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴ തുടരും. ജൂലൈ 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ടും ജൂലൈ 24 വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മല്യയോര മേഖലയിലും തീരദേശ മേഖലയിലും ദുരിതപ്പെയ്ത്ത് തുടരുകയാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള പടിഞ്ഞാറന്‍കാറ്റിനും നാലു മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തുനിന്നു കാണാതായ മൂന്നും കോട്ടയത്തുനിന്ന് കാണാതായ ഒരാള്‍ക്കും വേണ്ടി തെരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്തുനിന്നു കാണാതായ നാലു പേര്‍ കടലിലെ നാലു ദിവസത്തെ നരകയാതനകള്‍ക്കുശേഷം മടങ്ങിയെത്തി.

കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ഏഴു ദിവസത്തേക്കു സന്ദര്‍ശനത്തിനു വിലക്കേര്‍പ്പെടുത്തി. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട കുറ്റപ്പുഴ മംഗലശേരി കോളനിയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here