നാലു ദിവസം മഴയ്ക്കു സാധ്യത, യെല്ലോ അലർട്ട്

തിരുവനന്തപുരം | കേരളത്തിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും മറ്റന്നാളും യെലോ അലർട്ടാണ്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 11 മുതൽ 13 വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


heavy rain expected in kerala

LEAVE A REPLY

Please enter your comment!
Please enter your name here