അതിശക്തമായ മഴയ്ക്കു സാധ്യത, മത്സ്യബന്ധനത്തിനു വിലക്ക്

തിരുവനന്തപുരം | സംസ്ഥാനത്ത് വരും മണിക്കൂറുളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച മത്സ്യബന്ധനം വിലക്കി.

അതിതീവ്ര മഴ പ്രവചിച്ചിട്ടുള്ള പത്തനംതിട്ടയിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ മുന്നറിയിപ്പിനു കാരണം.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുുളം, ഇടക്കി ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുന്നറിയിപ്പു പിന്‍വലിക്കുന്നതുവരെ ആരും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here