കനത്തമഴ മൂന്നു ദിവസം തുടരും, ജാഗ്രത നിര്‍ദേശം

0

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസം കൂടി തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് തുടരും. തോരാതെ പെയ്യുന്ന മഴ വരും ദിവസങ്ങളിലും കേരളത്തില്‍ തുടരും. 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഗതാഗത തടസം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നു പേര്‍ മരണപ്പെട്ടു. അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ നിന്നുപെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കലക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയുടെ 88 ശതമാനവും കിട്ടിക്കഴിഞ്ഞു. തിങ്കളാഴ്ച വരെ കിട്ടേണ്ടിയിരുന്നത് 191.81 സെന്റീമീറ്റര്‍ മഴയാണ്. ഇതില്‍ 167.81 സെന്റീമീറ്റര്‍ കട്ടിക്കഴിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here