സംസ്ഥാനത്ത് മഴ ശക്തമായി, ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു

0

കൊച്ചി: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ പെയ്യുന്നു.

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ്. മഴയോര മേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് കക്കാടംപൊയിലില്‍ മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കണ്ണൂരിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. വയനാട്, ഇടുക്കി ജില്ലകളിലും മണിക്കൂറുകളായി കനത്ത മഴ ലഭിക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്.

ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി, വീണ്ടും മഴ തുടങ്ങി

ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തുണ്ടായ ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതോടെയാണ് കേരളത്തില്‍ വീണ്ടും മഴ തുടങ്ങിയത്. വ്യാഴാഴ്ച വരെ മഴയും വെയിലും കൂടികലര്‍ന്നുള്ള സ്ഥിതിയാകുമെന്നാണ് റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദ്ദം രാജ്യവ്യാപകമായി മഴ ശക്തിപ്പെടുത്തുമെന്നും നിരീക്ഷകള്‍ പറയുന്നു.

കക്കയം അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നു. നീരൊഴുക്ക് കൂടിയിക്കുള്ളതിനാല്‍ അണക്കെട്ടില്‍ നിന്നു പെരുവണ്ണാമൂഴി വഴി ഒഴുകുന്ന പുഴയുടെ ഇരുകരകളിലും ജാഗ്രതാ നിര്‍ദേശം പുര്‍പ്പെടുരിച്ചു. പാലക്കാട് കഞ്ചാവ് വേട്ടയ്ക്ക് കാട്ടില്‍ പോയ വനം വകുപ്പ് സംഘം ഒറ്റപ്പെട്ട നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here