updating… ശക്തമായ മഴയ്ക്കു സാധ്യത, സൈന്യം രംഗത്ത്

0

തിരുവനന്തപുരം: വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെ തീരമേഖലകളില്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ സാധിക്കുന്ന രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കി. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 25 ആയി.

ആലുവയിലും പരിസരപ്രദേശങ്ങളിലും ജലനിരപ്പുയരുകയാണ്. ഏലൂര്‍, കുറ്റിക്കാട്ടുകര മേഖലകളില്‍ റോഡുകളും വീടുകളും വെള്ളത്തിലാണ്. ആയിരത്തിലധികം വീടുകളാണ് വെള്ളത്തിനടിലായത്. ശിവരാത്രി മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിലാണ്. ബലി തര്‍പ്പണം ഇവിടെ നടത്താനുള്ള സാധ്യത പുര്‍ണ്ണമായി തന്നെ അടഞ്ഞ നിലയിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച്് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here