കനത്ത മഴ വരുന്നു, മുന്നറിയിപ്പ്

0

കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

പല ജില്ലകളിലും ശക്തമായ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വയനാട് അടക്കമുള്ള ജില്ലകളില്‍ ആദിവാസി ഊരുകള്‍ അടക്കമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. മലയോര യാത്രകള്‍ ഒഴിവാക്കണം, ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി.

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. പാലക്കാട്ട് അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here