പ്രതിപക്ഷ നേതൃനിരയുടെ സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കുമാരസ്വാമി

0

ബംഗളൂരു: ദേശീയതലത്തിലെ പ്രതിക്ഷ നിരയെ അണിനിരത്തി കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായും ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടേറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദേശീയ നേതാക്കളായ ഡി.രാജ, മായാവതി, ശരത് പവാര്‍, അഖിലേഷ് യാദവ്, തേജസിനി യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here