കോതമംഗലം പള്ളി രണ്ടാഴ്ചക്കകം ഏറ്റെടുക്കണം, സര്‍ക്കാരിന് ഹൈക്കോടതിയുടെ ശാസന

0
13

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഈ സമയപരിധിക്കു മുന്നേ ഏറ്റെടുക്കല്‍ നടപടി പൂര്‍ണ്ണിയാക്കിയില്ലെങ്കില്‍ ജില്ലാ കലക്ടര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

പോലീസ് സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ടു കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നത്. അതിലെ കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ മുന്നറിയിപ്പ്. ശബരിമല തീര്‍ത്ഥാടനം, പൗരത്വനിയമ ഭേദഗതി പ്രതിഷേധങ്ങള്‍ തുടങ്ങിയവ കാരണം മതിയായ പോലീസിനെ ലഭിക്കാത്തതുകൊണ്ടാണ് വിധി നടപ്പാക്കാത്തതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കുമളിയിലെ ഒരു വ്യാപാര സ്ഥാനത്തില്‍ സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാതിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here