കൊച്ചി: റോഡ് പണിയാന്‍ എഞ്ചിനിയര്‍മാര്‍ക്ക് അറിയില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് ഹൈക്കോടതി. റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ആവര്‍ത്തിച്ചുള്ള പ്രതേിഷേധമാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നു ഉണ്ടായിട്ടുള്ളത്.

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നന്നാക്കിയ നിരവധി റോഡുകളുണ്ട്. എന്നാല്‍ മാസങ്ങള്‍ക്കകം അത് വീണ്ടും പഴയപടിയായി. ഇത് ശരിയായ നടപടിയല്ല. ഈ റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലേയെന്നു കൊച്ചി നഗരസഭയോടു ചോദിച്ചുകൊണ്ടാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. എന്നാല്‍ റോഡ് തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ മറുപടി നല്‍കിയത്.

റോഡ് കൃത്യമായി നിര്‍മിക്കാന്‍ അറിയാത്ത എന്‍ജിനീയര്‍മാര്‍ രാജിവെക്കണം. വകുപ്പില്‍ മികച്ച എന്‍ജിനീയര്‍മാരില്ലെങ്കില്‍ കഴിവുള്ള ആളുകള്‍ പുറത്തുണ്ട്. അവര്‍ക്ക് അവസരം നല്‍കണമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here