തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ കേസെടുത്ത് നേരിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ഹൈക്കോടതി റദ്ദാക്കി.

സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാനും നീക്കം നടക്കുന്നതിനെടയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിക്കെതിരെ കേസ് എടുത്തത്. മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. നിര്‍ബന്ധിച്ചെന്ന സന്ദീപ് നായരുടെ കത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമതും കേസ് രജിസ്റ്റര്‍ ചെയ്തു.

ഇ.ഡിയുടെ തുടര്‍ നടപടികളെ ആശങ്കയോടെ നോക്കുകയാണ് കേരള പോലീസ്. കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here