കാരക്കോണത്തെ മെഡിക്കല്‍ സീറ്റ് കച്ചവടം ക്രൈം ബ്രാഞ്ച് അന്വേഷിക്കും, നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം

0
3

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് സീറ്റ് കച്ചവടത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. പണം നഷ്ടപ്പെട്ട രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത മെഡിക്കല്‍ കോളജ് അധികൃതര്‍ നാലു പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. വന്‍തുകയുടെ സാമ്പത്തിക ഇടപാടായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ക്രൈം ബ്രാഞ്ചിന് കേസ് കൈമാറാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here