അസോസിയേറ്റ് പ്രൊഫസർ ആകാൻ പ്രീയ വർഗീസിനു യോഗ്യതയില്ല, സർക്കാരിനും യൂണിവേഴ്സിറ്റിക്കും കനത്ത തിരിച്ചടി

കൊച്ചി | സർക്കാരിനും കണ്ണൂർ സർവകലാശാലയ്ക്കും വൻ തിരിച്ചടി സമ്മാനിക്കുന്ന കനത്ത പരാജയം ഹൈക്കോടതിയിൽ നിന്നും ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിതയാകാൻ പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധിച്ചു. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല തുടങ്ങി അയോഗ്യതകൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവിച്ചത്. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഗവർണർ നേരത്തെ സ്വീകരിച്ച നടപടി ശരിവയ്ക്കുന്നതു കൂടിയാണ് ഹൈകോടതിയുടെ വിധി. ചട്ടം മറികടന്നാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയതെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് പ്രിയ വര്‍ഗീസിന്റെ നിയമനനടപടികള്‍ ഗവര്‍ണര്‍ മരവിപ്പിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണവും തേടി. ഇതിനുപിന്നാലെയാണ് നിയമനവിവാദം കോടതിയിലെത്തിയത്.

HC freeze Priya varghese posting in kannur University

LEAVE A REPLY

Please enter your comment!
Please enter your name here