ഏതു ഹര്‍ത്താലിനും നോട്ടീസ് നല്‍കണം, ഡീനിനെതിരായ കേസ് തുടരുമെന്ന് ഹൈക്കോടതി

0

കൊച്ചി: ഏതു ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലിനു മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന കോടതി ഉത്തരവ് അറിവില്ലായിരുന്നുവെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെയും യു.ഡി.എഫ് കാസര്‍കോട് കണ്‍വീനര്‍ കമറുദ്ദീന്റെയും വിശദീകരം ഹൈക്കോടതി തള്ളി.

മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് ഹര്‍ത്താലില്‍ അക്രമം നടത്താനുള്ള അനുമതിയല്ലെന്നും കോടതി വ്യക്തമാക്കി. പെരിയ ഇരട്ട കൊലപാതകത്തോടനുബന്ധിച്ച് സംസ്ഥാനത്ത് യു ഡി എഫ് നടത്തിയ ഹര്‍ത്താലില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. അതേ സമയം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള മൂന്നു പേരെ കോടതി ഒഴിവാക്കി. കോടതി നടപടികള്‍ തുടരുമെന്നും അറിയിച്ചു. കേസ് ഈ മാസം 18ലേക്ക് മാറ്റി. സര്‍ക്കാരിന് മറുപടിസത്യവാങ്ങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here