കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചു. മുല്ല ഹസന്‍ അഖുന്‍ദ് പ്രധാനമന്ത്രിയും മുല്ല ബറാദര്‍ ഒന്നാം ഉപപ്രധാനമന്ത്രിയും മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രിയുമായിട്ടാണ് സര്‍ക്കാര്‍ രൂപീകരണം. മുല്ല യാക്കൂബ് പ്രതിരോധവും സിറാജുദ്ദീന്‍ ഹഖാനി ആഭ്യന്തരവും കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് രണ്ടാം നിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഗൂരയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്‍ദ്. യു.എന്നിന്റെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പേരുകൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here