തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അവസാനിച്ചു. ശബരിമല തീര്‍ത്ഥാടനത്തിനിടെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ മരക്കൂട്ടത്ത് തടയുകയും അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച
രാത്രി വൈകി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.  ഹര്‍ത്താലിന് ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാത്രി ശശികലയെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

റാന്നി സ്‌റ്റേഷനിലെത്തിച്ച ശശികലയെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അധികം വൈകാതെ ശശികല ശബരിമല ദര്‍ശനം നടത്തും. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ പോകാന്‍ അനുവദിച്ചു.ശബരിമല പരിസരത്ത് സംഘര്‍ഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here