ഹർത്താൽ: ജനങ്ങൾക്ക് സംരക്ഷണം നൽകും

0

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് സർക്കാർ. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് സർക്കാർ നൽകി. വാഹന ഗതാഗതം തടസപ്പെടുത്തുകയും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവർക്കുമെതിരെ കർശന നടപടികൾ എടുക്കും. കെ.എസ്. ആർ.ടി.സി. വാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും. പോലീസ് പട്രോളിംഗ് ശക്തമാക്കും. ഓഫീസുകൾ പൊതു സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here